Saturday, October 11, 2025

പ്രേക്ഷകരെ ഞെട്ടിച്ച് ​”ഗു” സിനിമയിലെ എഡിറ്റർ കൊട്ടാരക്കര സ്വദേശി വിനയൻ. എം.ജെ.

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ദൃശ്യവിസ്മയവുമായെത്തിയ ചിത്രമാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ​​”ഗു”. ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രം എന്നതിലുപരി ഒരു പത്ത് വയസുകാരി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ഹൊറർ ചിത്രങ്ങളിൽ എക്കാലത്തെയും ക്ലാസിക് സിനിമയായ അനന്തഭദ്രത്തിന് ശേഷം മണിയൻപിളള രാജു പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒരു ഹൊറർ സിനിമ കൂടിയാണിത്.

ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ടെക്‌നീഷ്യന്മാരിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള എഡിറ്റർ വിനയൻ.എം.ജെ വേ​ഗതയുള്ള ഷോട്ടുകളും ഫൈറ്റ് രം​ഗങ്ങളും ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന വിനയന് ​​”ഗു” എന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുവാൻ അവസരം കിട്ടിയപ്പോൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

ഈ ചിത്രത്തിന്റെ ഭൂരിഭാ​ഗവും സ്പോട്ട് എഡിറ്റിംഗ് ആണ് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ എഡിറ്റർ എന്ന നിലയിൽ ഭൂരിഭാ​ഗം സമയവും ഉണ്ടായിരുന്ന ആളാണ് വിനയൻ. ​അതുകൊണ്ട് തന്നെ സ്പോട്ട് എഡിറ്റിംഗിലൂടെ അപ്പപ്പോൾത്തന്നെ സംവിധായകൻ മനുവിനോട് ചർച്ച ചെയ്ത് ഭൂരിഭാഗം എഡിറ്റിങ് ജോലിയും പൂർത്തീകരിക്കുമായിരുന്നു. 70 ശതമാനത്തോളം എഡിറ്റിംഗും ലൊക്കേഷനിൽത്തന്നെ പൂർത്തിയായത് കൊണ്ട് എഡിറ്റിങ് ടേബിളിൽ ബാക്കി എഡിറ്റിങ് ചെയ്തു തീർക്കാൻ വളരെ എളുപ്പമായിരുന്നു. ഷൂട്ട് കഴിഞ്ഞ് അഞ്ച് ദിവസം കൊണ്ടാണ് വിനയൻ ഈ സിനിമയുടെ എഡിറ്റിംഗ് പൂർത്തിയാക്കി ഡബ്ബിംഗിന് അയച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നാൽപ്പതോളം സിനിമകൾക്ക് വേണ്ടി സ്പോട്ട് എഡിറ്റിംഗ് ചെയ്ത വിനയന്റെ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമാണ് ​​”ഗു”. ഹൊറർ സിനിമകളുടെ കാഴ്ച പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്, ഈ സിനിമയുടേതും. സ്ലോ ആയി പോയി പെട്ടെന്ന് പ്രേക്ഷകനിൽ ഞെട്ടലുണ്ടാക്കുന്ന ഈ ടെക്നിക്കിനെ റാംപ് ചെയ്ത് കട്ട് ചെയ്യുക എന്നാണ് പറയുന്നത്. ​​”ഗു”വിൽ അത്തരം ഷോട്ടുകൾ ധാരാളമുണ്ട്. ഇങ്ങനെയുള്ള എഡിറ്റിംഗ് വളരെ ഇഷ്ടമുള്ള വിനയന് ​​”ഗു” ഏറെ ആസ്വദിച്ച് ചെയ്യാൻ പറ്റിയ സിനിമയായിരുന്നു എന്ന് പറഞ്ഞു.

എഡിറ്റ് ചെയ്യാൻ ഇഷ്ടമുള്ള സിനിമകൾ

ഫൈറ്റ് സീനുകൾ കൂടുതലുള്ള സിനിമകൾ എഡിറ്റ് ചെയ്യാനാണ് വിനയന് കൂടുതൽ ഇഷ്ടം. ഫൈറ്റ് സീനിൽ ഉപയോ​ഗിക്കാറുള്ള അതേ ടെക്നോളജി തന്നെയാണ് ​ഗു എഡിറ്റ് ചെയ്യുന്ന സമയത്തും ഉപയോ​ഗിച്ചിട്ടുള്ളത്.  യാതൊരു റഫറൻസുമില്ലാതെ പ്ലെയ്ൻ ആയി ചെയ്ത സിനിമയാണ് ​​”ഗു” എന്നാണ് വിനയൻ പറയുന്നത്. എന്നാൽ ചിത്രീകരണത്തിന് മുൻപ് ഇങ്ങനെയെല്ലാമുള്ള ഷോട്ടുകൾ വേണമെന്ന് സംവിധായകൻ മനുവിനോട് മുൻകൂട്ടി പറഞ്ഞിരുന്നു. ഏതെല്ലാം രീതിയിലുള്ള ഷോട്ടുകളാണ് കൂടുതൽ ഭയപ്പെടുന്നത്, തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീർച്ചപ്പെടുത്തിയതിന് ശേഷമാണ് സിനിമ ആരംഭിച്ചത്.

സിനിമയിലേക്ക് വന്നത്

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛൻ വാങ്ങിക്കൊടുത്ത കംപ്യൂട്ടറാണ് ഒരു തരത്തിൽ വിനയന്റെ കലാജീവിതത്തിലേക്ക് വഴി തെളിച്ചത്. നാട്ടിൽ എല്ലാവരും ചൈന കമ്പനിയുടെ ഫോൺ ഉപയോ​ഗിച്ചിരുന്ന കാലഘട്ടം ആയിരുന്നു അത്. അത്തരം ഫോണുകളിൽ ഷൂട്ട് ചെയ്ത വീഡിയോ വിനയൻ കംപ്യൂട്ടറിൽ എഡിറ്റ് ചെയ്ത് സുഹൃത്തുകൾക്ക് കൊടുക്കുമായിരുന്നു. വഴിത്തിരിവായത്, അഴകിയ രാവണനിലെ ഇവിടെ പാലു കാച്ചൽ, അവിടെ കല്യാണം എന്ന വിഖ്യാതമായ ഡയലോ​ഗ് വെച്ചുള്ള ഒരു എഡിറ്റിംഗ് ആയിരുന്നു. കൂട്ടുകാരന്റെയും നയൻതാരയുടെയും ഫോട്ടോ വെച്ച് ചെയ്ത ആ വർക്ക് കണ്ട് എല്ലാവരും അഭിനന്ദിച്ചു. കയ്യിലുണ്ടായിരുന്ന സാധാരണ കംപ്യൂട്ടറിൽ വീഡിയോ എഡിറ്റ് ചെയ്യുന്നതിലുള്ള പരിമിതികളിൽ നിന്നുകൊണ്ടാണ് എല്ലാം എയ്തിരുന്നത്.

ഫിലിം സ്കൂളിലേക്കുള്ള വരവ്

കൊച്ചിയിലെ നിയോ ഫിലിം സ്കൂളിനെക്കുറിച്ച് കൊട്ടാരക്കരക്കാരനായ വിനയൻ ​ഗൂ​ഗിളിൽ നിന്നാണ് അറിയുന്നത്. തുടർന്ന് പ്ലസ്ടു കൊമേഴ്സ് കഴിഞ്ഞ് നേരെ കൊച്ചിയിലേക്ക് വണ്ടി കയറി. പഠനം ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും വിനയൻ തന്റെ കരിയർ ആരംഭിച്ചു. സെക്കൻഡ് ക്ലാസ് എന്ന സിനിമയുടെ മേക്കിംഗ് വീഡിയോ ആണ് ആദ്യം ചെയ്ത വർക്ക്. പിന്നീട് കുഞ്ഞിരാമായണം, തിങ്കൾ മുതൽ വെളളി വരെ, അനാർക്കലി, ആടുപുലിയാട്ടം തുടങ്ങി ആ ലിസ്റ്റ് നീണ്ടു നീണ്ടു പോയി. ലോക്ഡൗൺ സമയത്ത് ലാസ്റ്റ് ടു ഡേയ്സ് എന്ന ചിത്രമാണ് വിനയന്റെ ആദ്യ സ്വതന്ത്ര സിനിമ. കൊട്ടാരക്കര നെടുവത്തൂർ സ്വദേശിയായ മോഹനന്റേയും ജയയുടെയും ഏക മകനാണ് വിനയൻ. ഭാര്യ അതുല്യ

എഡിറ്റർ ആയി വർക്ക് ചെയ്തിട്ടുള്ള സിനിമകൾ

🎬 Kunjiramayanam
🎬 Thingal muthal velli vere
🎬 Micky (offbet)
🎬 On the Rocks (vkp film)
🎬 Right Right (Telugu)
🎬 Anarkali
🎬 Polettante vid
🎬 Epoozum epoozum sthuthi ayerikkatte
🎬 Adupuliyattam
🎬 Kavi udheshichathu
🎬 Thrisiva peroor kliptham
🎬 Sunday holiday
🎬 Mandharam
🎬 Oru nakshatharam ulla akasham
🎬 Sayana varthakal
🎬 Kashi amminipilla
🎬 Kuttimama
🎬 Pranaya meenukalude kadal
🎬 Solamate manavatti
🎬 Mahi
🎬 Thattasherikuttam
🎬 Sumesh & Ramesh
🎬 Kesu E vidinte nadhan
🎬 LAST TWO DAYS (Main Editor)
🎬 jananam 1947 offbeat
🎬 Madhuram
🎬 Happly married Kannad Film (Main Editor)
🎬 Thara (Main EDITOR)
🎬 App kehe Dhayan film (main editor)
🎬 Attam (Associate Editor )
🎬 Vela (Associate Editor )
🎬 Sasiyum sakundhalayum (Rs vimal film main editor)
🎬 Kerala crime file
🎬 Ring master Tamil
🎬 payethalattam (main editor)
🎬 GU /maniyapilla Raju production (Main Editor)
🎬 Pettarap TAMIL (Spot)
🎬 Kerala crime file (Spot)

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts