- കുണ്ടറ 13-6-2023: കൊല്ലം ജില്ല വിജിലൻസ് ഡി.വൈ.എസ്.പി അബ്‌ദുൾ വഹാബിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. ഓഫീസ് അസിസ്റ്റന്റ് പെരിനാട് സ്വദേശി സുരേഷ്കുമാർ ആണ് 4000 രൂപാ കൈക്കൂലി വാങ്ങിയതിന് വിജിലൻസിന്റെ പിടിയിലായത്.
മൂന്നു പ്രമാണം രെജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി പരാതിക്കാരനിൽ നിന്നും ഒരു പ്രമാണത്തിന് 1500 രൂപാ വീതം 4500 രൂപാ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ ഈ വിവരം മുൻകൂട്ടി വിജിലൻസിനെ അറിയിക്കുകയും ഇന്ന് വൈകിട്ട് 4 മണിയോടുകൂടി പരാതിക്കാരൻ കുണ്ടറ രെജിസ്ട്രാർ ഓഫീസിൽ എത്തുകയും പണം കൊടുക്കുകയും വിജിലൻസ് കയ്യോടെ പിടികൂടുകയുമായിരുന്നു..
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ