Wednesday, March 4, 2026

ആർ.സി.സി യിൽ ചികിത്സയിലിരിക്കുന്ന വേണു മാധവൻ മുംബൈയിലെത്തി പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണവുമായി മടങ്ങി.

ആർ.സി.സി യിൽ ചികിത്സയിലിരിക്കുന്ന വേണു മാധവൻ മുംബൈയിലെത്തി പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണവുമായി മടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി ഈ നേട്ടം വേണു മാതാവിന് സ്വന്തം.

മഹാരാഷ്ട്ര സംസ്ഥാന അമച്വർ പവർ ലിഫ്റ്റിംഗും സ്വദേശി ഖേലൊ ഇൻഡ്യൻ പവർ ലിഫ്റ്റിഗ് അസോസിയേഷനും സംയുക്തമായി മുംബൈ മലാഡ് നടത്തിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ആർ.സി.സി യിൽ ചികിത്സയിലിരിക്കുന്ന വേണു മാധവൻ ഇരട്ട സ്വർണ്ണവുമായി മടങ്ങി. ആത്മവിശ്വാസത്തിനു മുന്നിൽ രക്താർബുദം കീഴടങ്ങുമെന്ന് പലതവണ തളിയിച്ച വേണു ഇവിടെയും ആവർത്തിച്ചു.

ക്ലാസിക് വിഭാഗത്തിൽ 422.5 കിലോ ഉയർത്തി ചുറുചുറുക്കോടെ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഒന്നാമനായത്. ക്യാൻസറിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നു പോകുന്നതിന്റെ തുടർചികിത്സ വേണുവിന് തുടരണം.

കൊല്ലം കുണ്ടറ പുനുക്കന്നൂർ സദേശിയായ വേണു മാധവന് 2014 ലാണ് രക്താർബുദം ബാധിച്ചത്. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഡിഫ്യൂസ് ലാർജ് ബിസെൽ ലിംഫോമ മൂന്നാം ഘട്ടമാണ്. വിശദീകരിക്കാനാകാത്ത പനി, അസാധാരണമായ ശരീരഭാരം കുറയൽ, ശ്വസിക്കാൻ ബുദ്ധിമുട്ട്, പേശികൾ മുറിഞുപോകുന്നതും, എല്ലുകൾ പൊടിഞ്ഞ് പോകും എന്നിവ ഉണ്ടാകാവുന്ന ക്യാൻസർ ഇനം.

ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു ഡോക്ടർമാർ ഉൾപ്പെടെ പറഞ്ഞു. കീമോ തെറാപ്പിയും റേഡിയേഷനും ഒക്കെയായി ചികിത്സയുടെ നാളുകൾ. 2015 ജൂൺ വരെ തിരുവനന്തപുരം ആർ.സി.സി യിലും ചെന്നൈ അപ്പോളയിലുമായി ചികിത്സ. എല്ലാവരേയും അതിശയിപ്പിച്ച് അർബുദത്തെ മനക്കരുത്തുകൊണ്ട് വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല ഭാരോദ്ധ്വാഹനത്തിലേക്കും വേണു മടങ്ങിയെത്തി.

പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പുകളിൽ എതിരാളികളെ തോൽപ്പിച്ച് നിരവധി പുരസ്‌കാരങ്ങൾ നേടിയ വേണുവിന്റെ ആത്മവിശ്വാസവും ഉയർന്ന ശാരിരികക്ഷമതയും സമൂഹത്തിനുതന്നെ മാതൃകകയായി. നിരവധി പേർക്ക് പരിശീലനം നൽകുകയും വേണുവിൻറെ ശിക്ഷണത്തിൽ നിരവധി പവർ ലിഫ്റ്റേഴ്സ് ദേശീയ ചാമ്പ്യൻമാർ ആയി. നല്ല പരിശീലകൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടു. 2003 മുതൽ ചെന്നൈയിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് സജീവമായ വേണു തിരവാൺമയൂരിലെ വേദിക് പഠനശാലയുടെ ചുമതലയും വഹിക്കുന്നുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts