കൊല്ലം 21.12.2023: വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ ശ്രീനാരായണ സ്റ്റഡി ഫോറത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഗുരുദേവന്റെ വെണ്ണക്കൽ പ്രതിമയുടെയും ആർ. ശങ്കറിന്റെ അർദ്ധകായ പ്രതിമയുടെയും അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളും യുവാക്കളും വൻതോതിൽ ഉപരിപഠനത്തിനും തൊഴിൽ തേടിയും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോവുകയാണ്. ഈ സ്ഥിതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വളരെ ഗൗരവമായി തന്നെ കാണുന്നുണ്ട്. ഇവിടെ തന്നെ മെച്ചപ്പെട്ട ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം മികച്ച തൊഴിലവസരങ്ങളും സൃഷ്ടിക്കണം. ഇക്കാര്യത്തിൽ എല്ലാവരും ഗൗരവത്തോടെ ചിന്തിക്കുകയും ഇടപെടുകയും വേണം. സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഗുരുദേവൻ മുൻകൂട്ടി കണ്ടിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകുകയെന്ന ഗുരുദേവ സന്ദേശം യാഥാർത്ഥ്യമാക്കിയത് ആർ. ശങ്കറാണ്.
ഗുരുദേവന്റെയും ആർ. ശങ്കറുടെയും വെണ്ണക്കൽ പ്രതിമകൾ വെള്ളാപ്പള്ളി നടേശനും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശനും ചേർന്ന് അനാച്ഛാദനം ചെയ്തു. കോളേജിൽ പുതുതായി സജ്ജമാക്കിയ സെമിനാർ ഹാളി ന്റെ ഉദ്ഘാടനവും ഇൻഡസ്ട്രി ഓൺ കാമ്പസ് എന്ന സന്ദേശം ഉയർത്തി ടാൽറോപ്പുമായി ചേർന്ന് കാമ്പസിൽ ആരംഭിക്കുന്ന ടെക്കീസ് പാർക്കിന്റെ പ്രഖ്യാപനവും വെള്ളാപ്പള്ളി നിർവഹിച്ചു.
ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് സ്വാഗതം പറഞ്ഞു. പുതിയതായി ആരംഭിച്ച ആട്ടോമൊബൈൽ ഡിവോക് കോഴ്സിന്‍റെ ഉദ്ഘാടനം അസാപ്പ് ട്രെയിനിങ് മാനേജർ ശ്രീ സജിനിർവഹിച്ചു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ പി. സുന്ദരൻ, മേലക്കോട് സുധാകരൻ, ടാൽറോപ് ഡയറക്ടർമാരായ അജീഷ് സതീശൻ, അനസ് അബ്ദുൾ ഗഫൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിവിധ വകുപ്പ് മേധാവികളായ വിനോദ് കുമാർ വി.എം, സീമ.എസ്.എസ്, രത്നാസ് ശങ്കർ, ഷൈനി.എസ്, രാഹുൽ,ഓഫീസ് സൂപ്രണ്ട് തുളസീധരൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, മുൻ പ്രിൻസിപ്പൽ ശ്രീ അജിത്ത് വി , അലൂമിനി എക്സിക്യൂട്ടീവ് അംഗം ശ്രീ ജ്യോതി, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ അജി കുമാർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ. അനൂപ്, കൺവീനർ എസ്. സനിൽകുമാർ എന്നിവർ സംസാരിച്ചു.
കേരള ഡെവലപ്പ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യംഗ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ ഏറ്രവും കൂടുതൽ ആശയങ്ങൾ പങ്കുവച്ച ശ്രീനാരായണ പോളിടെക്നിക് കോളേജിനുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ കൈമാറി. ചന്ദ്രയാൻ- 3 ദൗത്യത്തിൽ പങ്കാളികളായ കോളേജിലെ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. ഹോസ്റ്റൽ ബാച്ച് (1980) ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും പ്രസ്തുത ചടങ്ങിൽ നടന്നു ശ്രീനാരായണ സ്റ്റഡി ഫോറം കൺവീനർ സാബു.ജി ഗോപിനാഥൻ നന്ദി പറഞ്ഞു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ