Monday, June 16, 2025

വലിയവിള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിൽ രക്തനിർണ്ണയ ക്യാമ്പും രക്തദാന ക്യാമ്പയിനും സംഘടിപ്പിച്ചു.

ചിറ്റുമല : വലിയവിള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമി കുമ്പളത്തിന്റെയും സെന്റ് ജോസഫ് ഇന്റർനാഷണൽ ചിറ്റുമലയുടെയും എസ്.ആർ.എൽ.സി. ക്ലബ്ബിന്റെ നേതൃത്വത്തിൽ കിഴക്കേകല്ലട ലാബ് കെയർ ഡയഗ്നോസ്റ്റിക് സെൻ്ററിൻ്റെ സഹകരണത്തോടെ രക്തനിർണ്ണയ ക്യാമ്പും രക്തദാന ക്യാമ്പയിനും സംഘടിപ്പിച്ചു.

അതിജീവനം രക്തദാനത്തിലൂടെ… എന്ന മുദ്രവാക്യത്തിലൂടെ തുടങ്ങിയ രക്തദാന കൂട്ടായ്മ വേണു ബ്ലഡ് ഡൊണേഷൻ സ്ഥാപകനും, രക്‌തദാന പ്രവർത്തകനുമായ വേണുകുമാർ കെ.എസ്. നിർവഹിച്ചു.

വലിയവിള ഫൗണ്ടേഷൻ ഫൗണ്ടറും ചെയർമാനുമായ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി സ്മിത രാജൻ, പ്രിൻസിപ്പൽ സുമി ജി. നായർ, വൈസ് പ്രിൻസിപ്പൽ ഷീജ മധു, പി. ടി. എ. പ്രസിഡണ്ട് ഷിബു കുമാർ, അസിസ്റ്റന്റ് ഡയറക്ടർ അരുൺ കല്ലട, കുമ്പളം സ്കൂൾ പി. ടി. എ. പ്രസിഡന്റ് ബിനു സിബോ എന്നിവർ പ്രസംഗിച്ചു.

“ബ്ലഡ്‌ ഫോർ മി – വലിയവിള ഫൗണ്ടേഷൻ “ എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ കിഴക്കേ കല്ലട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം കൊല്ലം ജില്ലയിലെ നിരവധി ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് ചെയർമാൻ അറിയിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts