Monday, June 16, 2025

കൊച്ചിയിലെ പരിപാടിക്കിടയിൽ ഉമാ തോമസ് എം.എൽ.എ യ്ക്ക് ഗുരുതര പരിക്ക്;

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമാ തോമസ് എം.എൽ.എ ഗ്യാലറിയിൽ നിന്ന് താഴെ വീണു ഗുരുതര പരിക്ക്‌. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഉമ തോമസിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് 20 അടി താഴ്ചയിലേക്കാണ് ഉമ തോമസ് വീണത്. വീഴ്ചയിൽ തലയുടെ വലത് ഭാഗത്ത് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. ‘തലയുടെയും ചെവിയുടെ ഭാഗത്തും വലിയൊരു മുറിവ് ഉണ്ട്, ഒരുപാട് രക്തം പോയിട്ടുണ്ട്’; കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

‘ഈ ഗാലറി 15 അടിയോളം പൊക്കത്തിലാണ്, ബാരിക്കേഡിന് പകരം റിബണാണ് ഉണ്ടായിരുന്നത്. വേറെ സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് അപകടത്തിന് ദൃക്സാക്ഷികളായവർ പറയുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts