കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഐ.ഇ.ഇ.ഇ കേരള ഘടകത്തിന്റെയും ക്രീപയുടെയും നേതൃത്വത്തിൽ ഗ്രീൻപവർ എക്സ്പോ 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച യങ് ഇന്നൊവേഷൻ പ്രോഗ്രാം സംസ്ഥാന തല മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളിലെ നൂതനമായ സ്റ്റാർട്ടപ്പ് ആശയങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രോഗ്രാമിൽ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആശയത്തിനാണ് ഒന്നാം സ്ഥാനം.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത മികച്ച എൻജിനീയറിങ് കോളേജുകൾ മാറ്റുരച്ച മത്സരത്തിൽ യുകെഎഫ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ “പ്രൊജക്റ്റ് ഷീൽഡ്” എന്ന സ്റ്റാർട്ടപ്പ് ആശയത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇലക്ട്രിക് വാഹനങ്ങളിലെ സ്മാർട്ട് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ബാറ്ററി തീപിടിക്കുന്നതും അമിതമായി ചൂടാകുന്നതും തടയാനുള്ള സംവിധാനമാണ് പ്രൊജക്ട് ഷീൽഡ് എന്ന ആശയം.
യു കെ എഫ് ഐ ഇ ഡി സി നോഡൽ ഓഫീസർ പ്രൊഫ. ബി. വിഷ്ണു, പ്രോജക്ട് കോഡിനേറ്റർ പ്രൊഫ. മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ എൽ. വിഘ്‌നേഷ് രാജ്, അദിത് അയ്യപ്പൻ, എൻ. മുഹമ്മദ് സാദിഖ്, എച്ച്. വൈഷ്ണവ്, എസ്. അഭിരാം എന്നിവരാണ് പ്രോജക്ട് ഷീൽഡ് എന്ന സ്റ്റാർട്ടപ്പ് ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.
കോളേജ് ഡയറക്ടർ അമൃത പ്രശോബ്, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പാൾ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പാൾ ഡോ. വി എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. രശ്മി കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ക്രീപ ഗ്രീൻ പവർ എക്സ്പോ സംസ്ഥാന തല മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080