Tuesday, August 26, 2025

നൂതന കർമ്മ പദ്ധതിയുമായി യു.കെ.എഫ് പോളിടെക്നിക് എൻ.എസ്.എസ് യൂണിറ്റ്

കൊല്ലം : പാരിപ്പള്ളി യു.കെ.എഫ് പോളിടെക്നിക്കിലെ എൻ.എസ്.എസ് യൂണിറ്റിൻറെ 2025-26 കർമ പദ്ധതികളുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ. എൻ. അൻസർ നിർവഹിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിൻറെ ഭാഗമായി പാരിപ്പള്ളി ഇ എസ് ഐ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ക്ഷേമ വൃദ്ധസദനത്തിലെ അന്തേവാസികൾക്കും ഭക്ഷണ വിതരണം നടത്തി.

നډയുടെ കാവലാളാവാനും, ഒപ്പം മാറുന്ന കാലത്തിൻറെ സാധ്യതകൾ തേടാനും, വിദ്യാർത്ഥി സമൂഹത്തിന് ഒരുമയുടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും, പരസ്പര സഹകരണത്തിൻറെയും സംയമനത്തിൻറെയും ഉദാത്ത മാതൃകകൾ സൃഷ്ടിച്ച് പുരോഗമനപരമായ സാമൂഹ്യമാറ്റം കുറിക്കുവാനും യുകെഎഫ് കോളേജിൻറെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം ശ്രമങ്ങൾ മാതൃകപരമാണെന്ന് സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ. അൻസർ പറഞ്ഞു.

യു കെ എഫ് എൻജിനീയറിങ് കോളേജിലെയും യു കെ എഫ് പോളിടെക്നിക്കിലെയും എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ പരിശീലനം, പാവപ്പെട്ടവർക്ക് വേണ്ടി ഭവന നിർമ്മാണം, സ്വയംതൊഴിൽ പരിശീലനം, പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണത്തിൻറെ ഭാഗമായി ക്യാമ്പസിനകത്തും പുറത്തുമായി പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനങ്ങളും ബോധവൽക്കരണവും സംഘടിപ്പിക്കുക, തുടങ്ങിയവ വരും കാലയളവിൽ സംഘടിക്കുമെന്നും അതിനു വേണ്ടിയുള്ള പദ്ധതി രൂപരേഖ തയ്യാറായി വരികയാണെന്നും കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അറിയിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് യു കെ എഫ് പോളിടെക്നിക് എൻ എസ് എസ് യൂണിറ്റ് 668 ൻറെ ലോഗോ പ്രകാശനവും നടന്നു. യു കെ എഫ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പാൾ ഡോ. വി എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ജിതിൻ ജേക്കബ്, പിടിഎ പാട്രൺ എ. സുന്ദരേശൻ, പോളിടെക്നിക് അക്കാദമിക് ഹെഡ് പ്രൊഫ. എൽ എസ്. സൂര്യ, പോളിടെക്നിക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ഹൃദയ് കിഷോർ, എൻഎസ്എസ് യൂണിറ്റ് വോളണ്ടിയർ സെക്രട്ടറി അതുല്യ സന്തോഷ് എന്നിവർ സംസാരിച്ചു.,

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts