Tuesday, August 26, 2025

യു.കെ.എഫ് ഇഗ്നിട്ര 2024 : ഇന്റർ സ്കൂൾ ടെക്‌നിക്കൽ ഫെസ്റ്റ് ഡിസംബർ 03 ന്

കൊല്ലം : പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിങ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ടെക്നിക്കൽ ഫെസ്റ്റ് “ഇഗ്നിട്ര 2024” ഡിസംബർ 03 ന് നടക്കും.

വിവിധ ജില്ലകളിൽ നിന്നുള്ള 8 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. വർക്കിംഗ്‌ മോഡൽ അവതരണം, സ്റ്റിൽ മോഡൽ അവതരണം, യു കെ എഫ് സോക്കർ കപ്പ് ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരം, ക്വിസ് മത്സരം, ചിത്രരചന ജലച്ഛായ മത്സരം, സ്കൂൾ ബാൻഡ് മത്സരം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും. ഒരു ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക്  ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ukfignitra2024@gmail.com എന്ന മെയിൽ വഴിയോ, 8606455613 എന്ന വാട്സാപ്പ് വഴിയോ, നേരിട്ടോ ഡിസംബർ 03 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ :
8606455613, 8129392896.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts