Monday, March 2, 2026

വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി ഉജ്ജ്വല ബാല്യ പുരസ്‌ക്കാര ജേതാവ് കൊല്ലം സ്വദേശി അനന്യ എസ് സുഭാഷ്

ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവർകൾക്ക്,
കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി സമർപ്പിക്കുന്നത്

ഈ വർഷത്തെ ഹയർ സെക്കൻഡറി ക്രിസ്മസ്…., മാത്‍സ് പരീക്ഷകൾ പൂർത്തിയായപ്പോൾ, സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാർത്ഥികളും വലിയ മാനസിക വിഷമത്തിലും ആശങ്കയിലുമാണ്. പരീക്ഷാ ചോദ്യപേപ്പറുകളുടെ നിലവാരം പെട്ടെന്ന് ഉയർത്തിയത് സാധാരണക്കാരായ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഈ വിഷയത്തിൽ അങ്ങയുടെ അടിയന്തര ശ്രദ്ധ താഴെ പറയുന്ന കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നു;

എൻട്രൻസ് നിലവാരത്തിലുള്ള ചോദ്യങ്ങൾ:
സ്കൂൾ പാഠപുസ്തകങ്ങളെയും ക്ലാസുകളെയും മാത്രം ആശ്രയിക്കുന്ന സാധാരണ വിദ്യാർത്ഥികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ‘Entrance Level’ ചോദ്യങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയത്. ഇത് എൻട്രൻസ് കോച്ചിംഗിന് പോകുന്നവർക്ക് മാത്രം ഗുണകരമാകുന്ന രീതിയിലാണ്.

മുൻകൂട്ടി അറിയിപ്പില്ലാത്ത മാറ്റം:
ചോദ്യശൈലിയിൽ ഇത്ര വലിയ മാറ്റം വരുത്തുമ്പോൾ അത് മുൻകൂട്ടി അറിയിക്കുകയോ ആവശ്യമായ മാതൃകാ ചോദ്യപേപ്പറുകൾ നൽകുകയോ ചെയ്തിട്ടില്ല.

സമയക്കുറവ്:
സങ്കീർണ്ണമായ പ്രോബ്ലംസ് സോൾവ് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള സമയം ഒട്ടും മതിയാകുന്നില്ല. ഇത് കുട്ടികളെ പരീക്ഷാ ഹാളിൽ വലിയ സമ്മർദ്ദത്തിലാക്കുന്നു.

പൊതുപരീക്ഷയെക്കുറിച്ചുള്ള ഭയം:
ക്രിസ്മസ് പരീക്ഷയിലെ ഈ അനുഭവം വരാനിരിക്കുന്ന പൊതുപരീക്ഷയെക്കുറിച്ച് (Public Exam) കുട്ടികളിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇത് കുട്ടികളുടെ പഠനത്തോടുള്ള താല്പര്യം കുറയ്ക്കാൻ ഇടയാക്കുന്നു.

ഞങ്ങളുടെ അപേക്ഷ:
വരാനിരിക്കുന്ന പൊതുപരീക്ഷയെങ്കിലും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കൂടി അർഹമായ മാർക്ക് നേടാൻ കഴിയുന്ന രീതിയിൽ, സമതുലിതമായ (Balanced Question Paper) ഒന്നായിരിക്കുമെന്ന് ഉറപ്പുവരുത്തണം. നിലവാരം ഉയർത്തുന്നതിനോടൊപ്പം തന്നെ അത് സാധാരണ കുട്ടികളെ തോൽപ്പിക്കുന്നതാകരുത് എന്ന് അപേക്ഷിക്കുന്നു…പൊതുപരീക്ഷയിൽ ശരാശരി വിദ്യാർത്ഥികൾക്ക് ജയിക്കാനുള്ള ചോദ്യങ്ങളും (Direct Questions), മിടുക്കരായ വിദ്യാർത്ഥികൾക്ക് മികവ് തെളിയിക്കാനുള്ള ചോദ്യങ്ങളും കൃത്യമായ അനുപാതത്തിൽ ഉൾപ്പെടുത്തണം.

ഈ വിഷയത്തിൽ അങ്ങയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനം പ്രതീക്ഷിച്ചുകൊണ്ട്…

അനന്യ എസ് സുഭാഷ്
പ്ലസ് വൺ വിദ്യാർത്ഥിനി
വിമലഹൃദയ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലം

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts