Saturday, October 11, 2025

യു.എ.ഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്; ‘ഈദ് അൽ ഇത്തിഹാദ്’

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ‘ഈദ് അൽ ഇത്തിഹാദ്’ എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഡിസംബർ രണ്ടിനാണ് ദേശീയദിനം.

53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ ആഘോഷിക്കുന്നത്. 1971 ഡിസംബർ 2നാണ് യുഎഇയുടെ ഏകീകരണത്തിന്റെയും രാജ്യത്തിന്റെ ഐഡന്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമായി ദേശീയ ദിനം ആഘോഷിക്കാൻ ആരംഭിച്ചത്.

ഈ വർഷത്തെ ദേശീയ ദിനത്തിന് നീണ്ട വാരാന്ത്യമാണ് നിവാസികൾക്ക് ലഭിക്കുക. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തിയതികളിലാണ് അവധി ലഭിക്കുന്നത്. അതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts