Tuesday, August 26, 2025

യു.എ.ഇ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു.

ദുബായ് : യു.എ.ഇ തിരുവപ്പന ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് ഉള്ള സ്വാഗതസംഘം ദുബായ് ഖിസൈസിലുള്ള ക്ലാസ്സിക്ക് റെസ്റ്റോറന്റിൽ വെച്ച് രൂപീകരിച്ചു.

മണികണ്ഠൻ മേലത്ത്, തോട്ട്ടാപ്പള്ളി വേണുഗോപാല മേനോൻ, രാമചന്ദ്രൻ കല്ലാറ്റുപറമ്പിൽ, ശശികുമാർ, രാധാകൃഷ്ണൻ, ശ്രീനിവാസൻ, എ. മുകുന്ദൻ, ശിവൻ അമ്പലപ്പാട്ട്, രാജേഷ് നായർ, ശിവകുമാർ ഹരിഹരൻ (രക്ഷാധികാരി ), മനോജ് നച്ചിക്കാട്ട് (പ്രസിഡന്റ്), രാജേഷ് മുക്കാട്ടിൽ (കൺവീനർ), രാജീവ് മേനോൻ (ഖജാൻജി), സുരേഷ്, ദീപക് വാണിയംകണ്ടി, സന്തോഷ് (വൈസ് പ്രസിഡന്റ്), സ്വപ്നേഷ് എലോറത്ത്, രാജേഷ് താഴെമാടം, വിശാഖ്, പ്രദീപ് വല്ലത്ത്, ജയകുമാർ (സഹ കൺവീനർ ), എന്നിവരടക്കം 101 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.

അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഏപ്രിൽ 27, 28 തീയതികളിലാണ് മുത്തപ്പൻ തിരുവപ്പന മഹോത്സവം. കേരളത്തിൽ നിന്ന് 15 തെയ്യം കലാകാരന്മാർ മഹോത്സവത്തിൽ കോലധാരികൾ ആവും. 15,000 പേർക്കുള്ള അന്നദാനം ഉണ്ടാവും.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts