അബുദാബി: യുഎഇയിൽ വിവിധ സ്ഥലങ്ങളിൽ സംഘടിച്ച് പ്രകടനം നടത്തുകയും കലാപത്തിന് ശ്രമിക്കുകയും ചെയ്ത ബംഗ്ലാദേശികളെ ഫെഡറൽ കോടതി ശിക്ഷിച്ചു. മൂന്ന് ബംഗ്ലാദേശികൾക്ക് ജീവപര്യന്തം തടവും 54 പേരെ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. ബംഗ്ലാദേശിൽ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഇവിടെ സംഘടിച്ച് പ്രകടനം നടത്തിയത്.
വെള്ളിയാഴ്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ കലാപത്തിന് ശ്രമിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രകടനം. പ്രകടനത്തിൽ പങ്കെടുത്ത എല്ലാവരെയും അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തങ്ങളുടെ മാതൃരാജ്യത്തെ സർക്കാരിനെതിരെ യുഎഇയിൽ സമരം ചെയ്തത് രാജ്യത്തിന്റെ നിയമവ്യവസ്ഥക്ക് എതിരാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുസ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. യുഎഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തു. തെളിവുകൾ സഹിതം വിചാരണ പൂർത്തിയാക്കി യുഎഇ ഫെഡറൽ കോടതി ഇന്ന് ശിക്ഷ വിധിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X