Tuesday, August 26, 2025

യുഎഇ റാസ് അൽ ഖൈമയിൽ വിമാനം തകർന്ന് ഇന്ത്യക്കാരനായ ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു.

യുഎഇ: ചെറുവിമാനം തകർന്നുവീണ് ഇന്ത്യക്കാരനായ യുവഡോക്ടറും പൈലറ്റായ പാകിസ്ഥാനി യുവതിയും മരിച്ചു. റാസ് അൽ ഖൈമ കടലിൽ തകർന്നുവീഴുകയായിരുന്നു. ജസീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനമാണ് തകർന്നുവീണത്. യുഎഇയിൽ ജനിച്ചു വളർന്ന സുലൈമാൻ അൽ മാജിദാണ് (26) മരിച്ച ഇന്ത്യൻ ഡോക്ടറെന്ന് ഇദ്ദേഹത്തിൻറെ പിതാവ് മാജിദ് മുഖറം പറഞ്ഞു. ഇന്നലെ (ഡിസംബർ 29) ഉച്ചയ്ക്ക് 2ന് ബീച്ചിനോട് ചേർന്ന കോവ് റൊട്ടാന ഹോട്ടലിനടുത്തുനിന്ന് പറന്നുയർന്നയുടനെ രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകർന്നുവീഴുകയായിരുന്നു.

ഡോ. സുലൈമാനാണ് ചെറുവിമാനം വാടകയ്‌ക്കെടുത്തത്. മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ അച്ഛനും അമ്മയും ഇളയ സഹോദരനും ഉൾപ്പെടെയുള്ള കുടുംബം ഏവിയേഷൻ ക്ലബിൽ ഉണ്ടായിരുന്നു. സുലൈമാൻ്റെ ഇളയ സഹോദരൻ അടുത്ത വിമാനത്തിൽ പോകാനിരിക്കുകയായിരുന്നു. ‘പുതുവർഷത്തിനായി ഞങ്ങളുടെ കുടുംബം കാത്തിരിക്കുകയായിരുന്നു. ഒരുമിച്ച് ആഘോഷിക്കാൻ പദ്ധതിയിട്ടു. പകരം ഞങ്ങളുടെ ജീവിതം തകർത്തു.

സമയം നമുക്ക് വേണ്ടി നിലച്ച പോലെ തോന്നുന്നു. സുലൈമാൻ ഞങ്ങളുടെ ജീവിതത്തിൻ്റെ വെളിച്ചമായിരുന്നു, അവനില്ലാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന് ഞങ്ങൾക്ക് അറിയില്ല, ” പിതാവ് പറഞ്ഞു. യുകെയിലെ കൗണ്ടി ഡർഹാം ആൻഡ് ഡാർലിംഗ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ക്ലിനിക്കൽ ഫെലോ ആയിരുന്നു സുലൈമാൻ. ഹോണററി സെക്രട്ടറിയായും പിന്നീട് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ്റെ നോർത്തേൺ റസിഡൻ്റ് ഡോക്‌ടേഴ്‌സ് കമ്മിറ്റിയുടെ കോ-ചെയർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഞായറാഴ്ച രാത്രി 8.15 ന് അൽ ഗുസായ് ഖബർസ്ഥാനിൽ സുലൈമാൻറെ ഖബറടക്കം നടന്നു. എയർ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിന് ക്രാഷിനെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും വർക്ക് ടീമുകളും ബന്ധപ്പെട്ട അധികാരികളും സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ജിസിഎഎ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ജിസിഎഎ അനുശോചനം അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts