Tuesday, August 26, 2025

കുണ്ടറയിൽ റെയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ.

കുണ്ടറയിൽ റെയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ ഇളമ്പള്ളൂർ സ്വദേശി അരുൺ (39), പെരുമ്പുഴ പാലപൊയ്‌ക സ്വദേശി രാജേഷ് (33) എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. അട്ടിമറി സാധ്യത ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

രണ്ട് യുവാക്കൾ റോഡരികിൽ കിടന്ന ടെലിഫോൺ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് കുണ്ടറ പഴയ ഫയർ സ്റ്റേഷൻ ജംഗ്ഷന് സമീപത്തെ റെയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസി കണ്ടത്. ഉടൻതന്നെ റെയിൽവേ ജീവനക്കാരെയും എഴുകോൺ പൊലീസിനെയും വിവരം അറിയിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ആദ്യം പോസ്റ്റ് വെച്ച് എഴുകോൺ പോലീസ് എത്തി നീക്കംചെയ്‌തെങ്കിലും, വീണ്ടും ഇവർ പോസ്റ്റ് വെയ്ക്കുകയും അത് കുണ്ടറ പോലീസ് എത്തി മാറ്റുകയുമായിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts