ചെറുതോണിയിൽ (കയാക്കിങ്) ഉല്ലാസയാത്ര നടത്തുന്നതിനടയിൽ കുവൈറ്റിൽ രണ്ടു മലയാളികൾ മരിച്ചു.
കുവൈറ്റ് 25-3-2023: ഖൈറാനിൽ ചെറുതോണിയിൽ (കയാക്കിങ്) ഉല്ലാസയാത്ര നടത്തുന്നതിനിടെ അപകടമുണ്ടായി ലുലു മണി എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശിയായ സുകേഷ് (44), പത്തനംതിട്ട ജില്ലയിലെ മോഴശേരിയിൽ ജോസഫ് മത്തായി (ടിജോ 30) എന്നിവരാണ് മരിച്ചത്.
സുകേഷ് ലുലു മണി എക്‌സ്‌ചേഞ്ച് കോർപ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസിസ്റ്റൻറ് മാനേജരുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഖൈറാൻ റിസോർട്ട് മേഖലയിൽ വച്ചായിരുന്നു സംഭവം. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി കമ്പിനി അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Biju M Panicker (GCC Reporter)
News Desk
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം