ഖസബ്: ഒമാനിലെ ഖസബിലുണ്ടായ ബോട്ടപകടത്തിലാണ് രണ്ട് മലയാളി കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട് പുള്ളാവൂർ സ്വദേശികൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഏഴു വയസ്സുള്ള ഹൈസ്സം, നാല് വയസ്സുള്ള ഹാമിസ് എന്നീ പിഞ്ചു കുഞ്ഞുങ്ങളാണ് അപകടത്തിൽ മരണപ്പെട്ടത്. കുട്ടികളുടെ മാതാപിതാക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ തച്ചൂർ ലുഖ്മാനുൾ ഹക്കീം – മുഹ്സിന ദമ്പതികളുടെ മക്കളാണ് ഹൈസം മുഹമ്മദും ഹാമിസ് മുഹമ്മദും. ഒമാൻ പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടിയെയായിരുന്നു അപകംട. കുടുംബം ബോട്ട് യാത്ര നടത്തുന്നതിനിടെ ബോട്ട് മുങ്ങി താഴുകയായിരുന്നു.
ബോട്ട് മുങ്ങിയതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ ആദ്യം കണ്ടെത്തിയത് മുഹ്സിനയെ ആണ്. പിന്നീടാണ് മക്കളെ കണ്ടെത്തിയത്. ഇവരെ ഉടെന തന്നെ ഖസബ് പോളിക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഖസബിൽ ഒരു ടൂറിസം കമ്പനിയിൽ ജോലിക്കാരനാണ് ലുഖ്മാനുൾ ഹക്കീം ജോലി ചെയ്തിരുന്നത്. ജോലി ചെയ്തിരുന്ന കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടതും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080
