Sunday, June 15, 2025

തിരുവല്ലയിൽ കാറിനു തീപിടിച്ചു രണ്ട് മരണം.

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് മരണം. കാറിന് തീപിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളായ റിജോ, ലൈജ എന്നിവരാണ് മരിച്ചതെന്ന് വാർഡ് മെമ്പർ പറഞ്ഞു. വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയതെന്ന് മാത്രമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കാർ പൂർണമായും കത്തിയമർന്ന നിലയിലാണ്. കാർ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവർ ആരൊക്കെയാണെന്ന് വ്യക്തമായത്. കാറിന് തീപിടിച്ചത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts