അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്‌സി ജോൺസൺ (59) മരിച്ചു. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടം ഉണ്ടായത്.
മൂത്ത മകൻ ഫെബിനും മരുമകൾ സ്നേഹ, ഇവരുടെ 2 മക്കൾ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ മറ്റൊരു വാഹനാപകടത്തെ തുടർന്ന് വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ ഒരു സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മേഴ്സിയും മരുമകളും പേരക്കുട്ടിയും പുറത്തേക്കു തെറിച്ചുവീണു. പരിക്കേറ്റ 5 പേരെയും ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഫെബിനും ഒരു കുട്ടിയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയി. സ്നേഹയും ഒരു കുട്ടിയും ചികിത്സയിലാണ്. ചെക്കോസ്‌ലോവാക്യയിലുള്ള മറ്റൊരു മകൻ അരുൺ ദുബായിലെത്തിയിട്ടുണ്ട്. പരേതനായ ജോൺസൺ ആണ് മേഴ്സിയുടെ ഭർത്താവ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080