കൊല്ലം – ചെങ്കോട്ട വഴി ചെന്നൈ; വൈദ്യുതീകരിച്ച റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിച്ചു.
നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം – ചെങ്കോട്ട വഴി ചെന്നൈയിലേക്കുള്ള വൈദ്യുതീകരിച്ച പാതയിലൂടെ ട്രെയിൻ സർവീസിന് ഓടിത്തുടങ്ങി. ഇന്നലെ രാത്രി 11 15ന് തിരുനെൽവേലിൽ നിന്നും പാലക്കാട്ടേക്ക് പുറപ്പെട്ട പാലരുവി എക്സ്പ്രസ് ആയിരുന്നു ഈ റൂട്ടിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ.
ചെന്നൈയിലേക്കുള്ള സർവീസ് ഇന്ന് 12 മണിക്ക് കൊല്ലത്തു നിന്നും ചെന്നൈ എഗ്മോറിലേക്ക് പുറപ്പെട്ടു. 2019 മെയ് 12ന് കൊല്ലം പുല്ലൂർ ബ്രോഡ്ഗേജ് പാത കമ്മീഷൻ ചെയ്ത കാലം മുതൽ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമം ആയത്.
തിരുവനന്തപുരത്തു നിന്ന് കൊല്ലം പാലക്കാട് കോയമ്പത്തൂർ വഴി ചെന്നൈയിലേക്ക് 918 കിലോമീറ്റർ ദൂരമെങ്കിൽ തിരുവനന്തപുരം ചെങ്കോട്ട വഴി ചെന്നൈയിലേക്ക് 826 കിലോമീറ്റർ ദൂരമേ ഉള്ളു. 94 കി.മീ. ലാഭിക്കാം.
വൈദ്യുതീകരിച്ച കൊല്ലം പുനലൂർ പാത 2022 മാർച്ചിൽ കമ്മീഷൻ ചെയ്തെങ്കിലും പുനലൂരിൽ യാത്ര അവസാനിപ്പിക്കുന്ന സർവീസുകൾക്ക് മാത്രമേ ഇലക്ട്രിക്കൽ ലോക്കുകൾ ഉപയോഗിച്ചിരുന്നുള്ളൂ.
തമിഴ്നാട് അതിർത്തിയിലേതടക്കം 6 തുരങ്കങ്ങളും 17 പാലങ്ങളും കൊടും വളവുകളും മൂലം ഏറെ കടമ്പകൾ കടന്നാണ് വൈദ്യതീകരണം പൂർത്തിയാക്കിയത്. പശ്ചിമഘട്ടത്തിൽ കൂടി കടന്നു പോകുന്ന റെയിൽപാത ആയതിനാൽ പുനലൂർ മുതൽ ചെങ്കോട്ട വരെ ട്രെയിനുകളുടെ പിന്നിലും എൻജിൻ (ബാങ്കർ എഞ്ചിൻ) ഘടിപ്പിച്ചു വേണം സർവീസ് നടത്താൻ എന്ന് നേരത്തെ ചീഫ് സുരക്ഷാ കമ്മീഷണർ നിർദ്ദേശിച്ചിരുന്നു.
ചെന്നൈ – കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ്, വേളാങ്കണ്ണി – എറണാകുളം എക്സ്പ്രസ്, പാലക്കാട് – തിരുനെൽവേലി എക്സ്പ്രസ്, ചെന്നൈ – കൊല്ലം എക്സ്പ്രസ്സ്, മധുര – ഗുരുവായൂർ തുടങ്ങിയ ട്രെയിനുകളാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിൽ ചെന്നൈ – കൊച്ചുവേളി ട്രെയിൻ താമ്പരം സ്റ്റേഷൻ യാർഡിലെ പണികൾ മൂലം നിർത്തിവച്ചിരിക്കുകയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X