Tuesday, August 26, 2025

കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമം; പി.സി. വിഷ്ണുനാഥ്‌ എം എൽ എ.

കുണ്ടറ 22.02.2025 : ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് എടുത്തു വെച്ചത് പാലരുവി എക്സ്പ്രസ്സ് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം തന്നെയാണെന്ന് പി.സി. വിഷ്ണുനാഥ്‌ എം എൽ എ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഉയർന്ന തലത്തിൽ നിന്നുള്ള അന്വേഷണം ഉണ്ടാകണമെന്നും, സംസ്ഥാന – കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും എംഎൽഎ പറഞ്ഞു.

രാജ്യ സുരക്ഷയെ കുറിച്ചുള്ള വലിയൊരു ചോദ്യമാണ് ഈ സംഭവുമായിട്ട് ഉയർന്നിരിക്കുന്നതെന്നും പറഞ്ഞു. നിർണ്ണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സിസിടിവി യിൽ നിന്നും വ്യക്തതയുള്ള ചിത്രങ്ങളാണ് പൊലീസിന് കിട്ടിയിരിക്കുന്നത് എന്നും പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts