Saturday, October 11, 2025

കൊട്ടാരക്കരയിൽ ഗതാഗത പരിഷ്കരണം; പാർക്കിങ് ഫീസ് ഏർപ്പെടുത്തും.

കൊട്ടാരക്കര 21-7-2023: നഗരസഭ പരിധിയിൽ പുലമൺ രവിനഗർ, ചന്തമുക്ക് മുൻസിപ്പൽ മൈതാനം, സിവിൽ സ്റ്റേഷന് സമീപമുള്ള സ്ഥലം എന്നിവിടങ്ങളിൽ ആണ് വാഹന പാർക്കിങിന് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നഗരസഭാ അധ്യക്ഷൻ എസ് ആർ രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. ഇടത്തരം വാഹനങ്ങൾക്ക് മണിക്കൂറിന് 20 രൂപയും, റോഡുകളിൽ പാർക്ക് ചെയ്യുന്നതിന് 10 രൂപയും ഈടാക്കും. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ല. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെയും റോഡുകളിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനുള്ള വിവിധ മാർഗങ്ങൾ ചർച്ച ചെയ്തു. ഇവിടങ്ങളിൽ ട്രാഫിക് വാർഡൻമാരെയും നിയമിക്കും.

നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടറോഡുകൾ വികസിപ്പിച്ച് അതുവഴിയുള്ള ഗതാഗതം വർധിപ്പിക്കും. ഓടകൾ വൃത്തിയാക്കുന്നതിനായി പത്തു തൊഴിലാളികളെ നഗരസഭ നിയമിച്ചു. 20 ശുചീകരണ തൊഴിലാളികളെ കൂടി നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി അനുമതി നൽകുമെന്ന് പോലീസ് അധികാരികളും അറിയിച്ചു.

വൈസ് ചെയർപേർസൺ വനജ രാജീവ്, റൂറൽ എസ് പി എം എൽ സുനിൽ, ഡി വൈ എസ് പി ജി ഡി വിജയകുമാർ, തഹസിൽദാർ ശുഭൻ, വ്യാപാര സ്ഥാപന ഉടമകൾ, ജനപ്രതിനിധികൾ, സ്വകാര്യ ബസ് ഉടമകൾ, ഓട്ടോ തൊഴിലാളികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts