വൈകിട്ട് മൂന്ന് മണി മുതൽ ഭരണിക്കാവ് ഭാഗത്ത് നിന്നും കുണ്ടറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിഴക്കേകല്ലട മൂന്ന് മുക്കിൽ നിന്നും തിരിഞ്ഞ് ഓതിരമുകൾ കൈതക്കോട് വഴി മുളവന പള്ളിമുക്ക് വഴി കുണ്ടറ ഭാഗത്തേക്കും പോകേണ്ടതാണ്.
കുണ്ടറ ഭാഗത്തുനിന്നും ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുണ്ടറ പേരയം വഴി മുളവന പള്ളിമുക്കിൽ എത്തി കൈതക്കോട് വഴി മൂന്നുമുക്ക് വഴി ഭരണിക്കാവ് ഭാഗത്തേക്കും പോകേണ്ടതാണ്.
പുത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓതിരമുകൾ വഴി ഭജനമടം വഴി പുത്തൂർ ഭാഗത്തേക്കും പോകേണ്ടതാണ്.
കുണ്ടറ ഭാഗത്തുനിന്നും മൺട്രോത്തുരുത്ത് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ രണ്ട് റോഡ് പെട്രോൾ പമ്പിന് മുൻവശം വച്ച് യാത്ര അവസാനിപ്പിക്കേണ്ടതും ചെറിയ വാഹനങ്ങൾ എൽഎംഎസ് ജംഗ്ഷൻ തെക്കേമുറി വഴി മൺട്രോത്തുരുത്ത് ഭാഗത്തേക്കും ഭരണിക്കാവിൽ നിന്നും മൺട്രോത്തുരുത്ത് വരുന്ന വാഹനങ്ങൾ കല്ലട മാർക്കറ്റ്, പരിച്ചേരി റോഡ് വഴി കൊടുവിള ഭാഗത്ത് കൂടി മൺട്രോത്തുരുത്ത് ഭാഗത്തേക്കും പോകേണ്ടതാണ്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം