Monday, June 16, 2025

കർണാടകയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 വയസ്സുകാരന് ദാരുണാന്ത്യം. 29 പേർക്ക് പരിക്ക്

ബെംഗളൂരു : ചിക്കമംഗളൂരു ദത്തപീഠം-മാണിക്യധാര റൂട്ടിൽ ബസ് 100 താഴ്ചയിലേക്ക് മറിഞ്ഞ് 6 വയസുകാരൻ മരിച്ചു. 29 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തുമകൂർ ജില്ലയിലെ ഷിറ താലൂക്കിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാണിക്യധാര, ദത്തപീഠം, മുല്ലയനഗിരി എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയിരുന്നു. ഇതിനിടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ മുഹമ്മദ് സവാസ് എന്ന ആറുവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ദത്തപീഠത്തിന് സമീപം മാണിക്യറയിൽ നിന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts