പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സംസ്ഥാന വ്യാപകമായി പ്രഫഷനൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ (ചൊവ്വ) കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
പുതിയ അധ്യായന വർഷം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലും പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒരു പരിഹാരവും കണ്ടെത്താൻ കഴിയാത്ത സർക്കാർ നടപടികൾ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന വ്യാപകമായി നാളെ കെ.എസ്.യു. സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.