ഇന്ന് തൈപ്പൂയം. സുബ്രഹ്മണ്യന്റെ അനുഗ്രഹത്തിലൂടെ സൗഭാഗ്യം ഉണ്ടാകുന്ന ദിവസമാണ് തൈപ്പൂയം.
തമിഴ് മാസമായ തൈ മാസത്തിലെ അഥവാ മകരത്തില പൂയം നാളാണ് തൈപൂയമായി ആഘോഷിക്കുന്നത്.
▪️ദേവസേനാപതിയായ സുബ്രഹ്മണ്യദേവന്റെ ജന്മദിനം,
▪️താരകാസുരനെ നിഗ്രഹിച്ച ദിവസം,
▪️അമ്മയായ പാർവതീദേവി മുരുകനു വേൽ എന്ന ആയുധം നൽകിയ ദിവസം,
▪️വേലായുധന്റെ വിവാഹദിവസം
എന്നിങ്ങനെ തൈപ്പൂയത്തെ സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്.
ഈ ദിവസം സുബ്രഹ്മണ്യ ദേവനെ ഭജിച്ചാൽ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും പുത്രപൗത്രാദി സൗഭാഗ്യവും ഉണ്ടാകും എന്നാണു വിശ്വാസം.
ശിവപാർവതീ പുത്രനും ദേവസൈനാധിപനുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം. ‘ഓം ശരവണ ഭവ:’ എന്ന മന്ത്രം എങ്ങും ഉയരുന്ന ദിവസം.
സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി പോലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് തൈപൂയവും കാവടിയാട്ടവുമാണ് ഈ ദിവസത്തെ പ്രത്യേകത.
തൈപ്പൂയദിനത്തിൽ അഭീഷ്ട കാര്യങ്ങൾ നടക്കാനായിട്ടാണ് കാവടി വഴിപാടു നേരുന്നത്. പീലിക്കാവടി, ഭസ്മക്കാ വടി, പാൽക്കാവടി, പൂക്കാവടി, കർപ്പൂരക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, അഗ്‌നിക്കാവടി,സർപ്പക്കാവടി എന്നിങ്ങനെയുള്ള കാവടികൾ വഴിപാടായി ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു.
സുബ്രഹ്മണ്യനെ വേലായുധൻ, സ്കന്ദൻ, ഗുഹൻ, ഷണ്മുഖൻ, വേലൻ, വള്ളിമണാളൻ, ആറു മുഖൻ, വടിവേലൻ, കാർത്തികേയൻ, മയൂരവാഹനൻ, ശരവണൻ എന്ന പേരുകളിലും അറിയ പ്പെടുന്നു. സുബ്രഹ്മണ്യന് വള്ളി,ദേവയാനി എന്നിങ്ങനെ രണ്ടു ഭാര്യമാരുണ്ട്.
തൈപ്പൂയ ദിവസം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനവും പഞ്ചാമൃതം, പാൽ, ഭസ്മം, നാരങ്ങാമാല സമർപ്പിക്കുന്നതും ഉത്തമമാണ്.
സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു.
എല്ലാ വിശ്വാസികൾക്കും കുണ്ടറ മീഡിയയുടെ തൈപ്പൂയ ആശംസകൾ. ഹര ഹര ഹാരോ ഹര
News Desk : 5-2-2023
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ