Tuesday, August 26, 2025

ഇന്ന് ജൂൺ 14 , ലോക രക്തദാതാക്കളുടെ ദിനം. World Blood Donor Day

ഇന്ന് ജൂൺ 14 , ലോക രക്തദാതാക്കളുടെ ദിനം. World Blood Donor Day
🩸 “രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക” 🩸
ഇതാണ് ഈ വർഷത്തെ പ്രമേയം.

18 നും 60 നും ഇടയിൽ പ്രായമുള്ള, 50 കിലോ മേലെ ഭാരം ഉള്ള, പൂർണ്ണ ആരോഗ്യം ഉള്ള ഏതൊരാൾക്കും രക്തദാനം ചെയ്തു ഒരു മനുഷ്യ ജീവൻ രക്ഷിക്കാം.

ആവശ്യം ഉണ്ട് എന്ന് അറിയുമ്പോഴോ…..സ്വന്തം ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആവശ്യം വരുമ്പോഴോ മാത്രമല്ല…മറിച്ച് 3 മാസം കൂടുമ്പോൾ ആണിനും 4 മാസം കൂടുമ്പോൾ പെണ്ണിനും രക്തം തൊട്ടടുത്തുള്ള രക്ത ബാങ്കുകളിൽ പോയി സുരക്ഷിതമായി രക്തം ദാനം ചെയ്യാവുന്നതാണ്.

സമ്പൂർണ്ണ സന്നദ്ധ രക്തദാനം….അതാണ് ഓരോ രക്തദാന മോട്ടിവേറ്റർമാരുടെയും സ്വപ്നം.
നിങ്ങൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെ രക്തം ദാനം ചെയ്യുവാൻ ക്ഷണിക്കൂ…അവർക്ക് രക്തദാനത്തിന്റെ മഹത്വങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരെ രക്തദാനം ചെയ്യുവാനായി പ്രോത്സാഹിപ്പിക്കൂ.

നിങ്ങളുടെ ഫോണിൽ സുഹൃത്തുക്കളുടെ നമ്പർ സേവ് ചെയ്യുമ്പോൾ രക്തഗ്രൂപ്പും കൂടി ചേർത്ത് സേവ് ചെയ്യുക.
അടിയന്തിര ആവശ്യം വരുകയാണെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്നു തന്നെ രക്തദാതാക്കളെ ലഭിക്കും.

എല്ലാ രക്തദാതാക്കൾക്കും സർവ്വ ആയുസ്സും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് സ്നേഹപൂർവ്വം നേരുന്നു

Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts