Wednesday, August 27, 2025

അനർഹരായ വൃദ്ധസദന താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് തിരുവല്ല സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഐഎസ്.

വൃദ്ധസദന താമസക്കാരായ മക്കൾ അടക്കമുള്ള ഉറ്റ ബന്ധുക്കൾ ഉള്ള താമസക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവല്ല മെയിന്റനൻസ് ട്രിബ്യൂണലിന്‍റെയും പത്തനംതിട്ട ജില്ലാ സാമൂഹിക നീതി കാര്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള അദാലത്ത് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വയലത്തല സർക്കാർ വൃദ്ധസദനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സബ് കളക്ടർ.

സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്നും, ഉപേക്ഷിക്കപ്പെടുന്ന വൃദ്ധ മാതാപിതാക്കളുടെ എണ്ണം ഇന്ന് വലിയ തോതിൽ വർദ്ധിക്കുന്നു എന്നും, തങ്ങളുടെ വിയർപ്പിന്റെ അംശം അനുഭവിച്ചിട്ടുള്ള മക്കളടക്കമുള്ള ഉറ്റ ബന്ധുക്കൾ വാർദ്ധക്യകാലത്ത്, വൃദ്ധജനങ്ങളെ സംരക്ഷിക്കണമെന്ന് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണം എന്ന നിയമം നിഷ്കർഷിക്കുന്നു.

നിരാശ്രയരും നിരാലംബരുമായ മാതാപിതാക്കളുടെ സംരക്ഷണകേന്ദ്രങ്ങളായ വൃദ്ധസദനങ്ങളിൽ സാമ്പത്തികശേഷിയുള്ളവരും കാര്യപ്രാപ്തിയുമുള്ള മക്കളും ഉറ്റ ബന്ധുക്കളും ഉള്ള നിരവധി വയോജനങ്ങൾ പ്രവേശിക്കപ്പെട്ടിട്ടുണ്ടന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെ ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഊർജിത നടപടികൾ സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ നടന്ന വരുന്നതായി സാമൂഹിക നീതി ഓഫീസർ ബി.മോഹനൻ പറഞ്ഞു.

വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണം ഇന്ന് ഒരു ബാധ്യത ആയി കണക്കാക്കുന്ന ഒരു തലമുറ ആണ് ഇന്ന് ഉള്ളതെന്നും, ആയതിനാൽ തന്നെ അർഹരായവരുടെ പ്രവേശനം നടക്കാതെ പോകുന്നു എന്നും, ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് ഈ അതാലത്തു നടക്കുന്നതെന്നും മീന ഒ.എസ് (സുപ്രണ്ട് ഗവ : വൃദ്ധ മന്ദിരം പത്തനംതിട്ട ) ചടങ്ങിന് സ്വാഗതം ആശംസിച്ചു പറഞ്ഞു. വൃദ്ധസദന താമസക്കാരായ 22 താമസക്കാരുടെ ഉറ്റ ബന്ധുക്കൾ അദാലത്തിൽ പങ്കെടുക്കുകയും ആളുകൾക്ക് ജീവനാശം ഉറപ്പ് വരുത്തി തീരുമാനം എടുത്തതായി പറഞ്ഞു. അഡ്വ: പി. ഇ ലാലച്ചൻ ( കൺസലിയേഷൻ ഓഫീസർ ), ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ സാം പി. തോമസ് എന്നിവർ പ്രസ്തുത ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts