Sunday, March 1, 2026

കുണ്ടറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു; പ്രദേശവാസികളുടെയും വഴിയാത്രക്കാരുടെയും സമയോചിതമായ ഇടപെടീൽ വൻ ദുരന്തം ഒഴിവായി.

കുണ്ടറ 19.2.2026: ആറുമുറിക്കട ജംഗ്ഷന് സമീപം രാത്രി 7 മണിയോടുകൂടി കാലിം സോളാർ എനെർജിക്ക് മുന്നിൽ എത്തിയപ്പോൾ ആണ് വാഹനത്തിന് തീ പിടിച്ചത്. കൊല്ലത്തു നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് തീ പിടിച്ചത്. തീയും പുകയും കണ്ട ഡ്രൈവർ വാഹനം ഉടൻ തന്നെ പറങ്കിമാംവിളയിൽ ഏജൻസിക്ക് സമീപത്തേക്ക് ഒതുക്കി നിർത്തി. യാത്രക്കാരെ മുഴുവനും പുറത്തിറക്കി. തുടർന്ന് പ്രദേശത്തുള്ളവരും വഴിയാത്രക്കാരും ഓടിയെത്തി തീ അണയ്ക്കുകയായിരുന്നു.

ഹൈദരാബാദിൽ നിന്നും ട്രെയിനിൽ കൊല്ലത്തു റെയിൽവേ സ്റ്റേഷനിൽ വന്ന പന്ത്രണ്ടോളം പേരെ കൊണ്ടുപോകുന്നതിനായി ചെങ്കോട്ടയിൽ നിന്നും വന്ന ടെമ്പോട്രാവലർ യാത്രക്കാരുമായി തിരികെ പോയപ്പോൾ ആയിരുന്നു തീ പിടിച്ചത്. എ.സി യുടെ ഗ്യാസ് പൈപ്പ് പൊട്ടി തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അത്ഭുതകരമായിട്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

ആറുമുറിക്കട റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പോസ് വർഗീസും, പറങ്കിമാംവിളയിൽ ഏജൻസി ഉടമ കോശി പണിക്കരും ഒപ്പം നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാൻ മുൻകൈ എടുത്തത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts