കൊല്ലം 1.8.2025: എഴുകോൺ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. എഴുകോണിൽ നിന്ന് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർക്ക് ഏറെ സഹായകരമായ ഈ സൗകര്യം, മണ്ഡലത്തിൽ രെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി എടുത്ത പുതിയ മുന്നേറ്റമാണ്.
നേരത്തെ, റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തിയപ്പോൾ യാത്രക്കാർ ഉയർത്തിയ പ്രധാന ആവശ്യമായിരുന്നു റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണം എന്നത്. ഈ ആവശ്യത്തെ തുടർന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെടൽ നടത്തിയത്.
കൂടാതെ, സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടുകൂടി, എഴുകോൺ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് എംപി അറിയിച്ചു. യാത്രക്കാർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തുടർച്ചയായ ഇടപെടലുകളും വികസന പ്രവർത്തനങ്ങളും നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി..
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080