Wednesday, August 27, 2025

തൃക്കടവൂർ ശിവരാജുവിന്‌ ഗജരാജരത്നം നൽകി ആദരിച്ചു.

തൃക്കടവൂർ ശിവരാജുവിന്‌ ഗജരാജരത്നം നൽകി ആദരിച്ചു.

തിരുവനന്തപുരം 18.4.2023 : തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആന തൃക്കടവൂർ ശിവരാജുവിന്‌ ഗജരാജരത്നം നൽകി ആദരിച്ചു. തിരുവിതാംകോട് ബോർഡ് പ്രെസിഡന്റ് ആണ് പട്ടം നൽകി ആദരിച്ചത്.

സമസ്ത ലക്ഷണങ്ങളും ഒത്തിണങ്ങിയ കരിവീരനാണ് തൃക്കടവൂർ ശിവരാജു. ഏഷ്യാലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ആനകളിൽ ഒന്നാണ് തൃക്കടവൂർ ശിവരാജു. പത്തു അടിയിൽ കൂടുതൽ ഉയരം. മാതംഗലീലാലായിൽ പരാമർശിക്കുന്ന സമസ്ത ലക്ഷണവും ഒത്ത കരിവീരൻ. കോന്നി ആന വളർത്തൽ കേന്ദ്രത്തിൽ നിന്നും വാങ്ങി തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയതാണ് തൃക്കടവൂർ ശിവരാജുവിനെ. ഇതാദ്യമായാണ് ദേവസ്വം ബോർഡിന്റെ ആനയ്ക്ക് ഗജരാജരത്നം പട്ടം നൽകുന്നത്.

തലയെടുപ്പും ശരീരഭംഗി കൊണ്ടും കേരളത്തിലെ ആന പ്രേമികളുടെ മനം കവരാൻ ശിവരാജുവിന്‌ കഴിഞ്ഞിട്ടുണ്ട്. ഉത്സവങ്ങളിൽ ഏറ്റവും കൂടുതൽ തുക വാങ്ങിയതിന്റെ റെക്കോർഡും ശിവരാജുവിന്റേതാണ്. തിരുവിതാംകോട് ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.

Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts