അഞ്ചൽ : ഇന്ന് പുലർച്ചെ ഒരു മണിയോടെ അഞ്ചൽ പുനലൂർ റൂട്ടിൽ മാവിളയിൽ നടന്ന അപകടത്തിൽ ആണ് മൂന്ന് പേർ മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ വന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ സുനിൽ – ബിനി ദമ്പതികളുടെ മൂത്ത മകളും കരവാളൂർ എഎംഎംഎച്ച് എസ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ശ്രുതി ലക്ഷ്മി (16), കൂടെയുണ്ടായിരുന്ന അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു – ബിന്ദു ദമ്പതികളുടെ മൂത്ത മകളും ബാംഗ്ലൂർ അവസാന വർഷ നേഴ്സിങ് വിദ്യാർഥിനിയായിരുന്ന ജ്യോതി ലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അഞ്ചിൽ തഴമേൽ ചൂരക്കുളം കുരിശടിക്കവലയിൽ അക്ഷയ് ഭവനിൽ മഹി എന്ന് വിളിക്കുന്ന അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
ശ്രുതി ലക്ഷ്മിയും, ജ്യോതി ലക്ഷ്മിയും സഹോദരിമാരുടെ മക്കൾ ആണ്. ശ്രുതിയെ കരവാളൂരിലുള്ള വീട്ടിൽ കൊണ്ടു വിടാൻ
അഞ്ചലിൽ നിന്നും ഓട്ടോറിക്ഷയിൽ കരവാളൂരിലേക്ക് വരുകയായിരുന്നു. മാവിള ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) തൽക്ഷണം മരണപ്പെട്ടു. അക്ഷയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലും, ശ്രുത്രി, ജ്യോതി എന്നിവരുടെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുകൊടുക്കും.
ഓട്ടോ റിക്ഷ പൂർണ്ണമായും തകർന്നു. അപകടത്തിലായ മിനി ബസ് അഞ്ചൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബസ്സിലുള്ളവർക്ക് കാര്യമായ പരിക്കില്ല.
മലയോര ഹൈവേയിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ പോകുന്നതെന്നും ഡ്രൈവറന്മാർ ഉറങ്ങി അപകടം ഉണ്ടാകുന്നത് പതിവാണെന്നും സ്പീഡ് ബ്രേക്കർ പോലുള്ള നിയന്ത്രണങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
