Monday, June 16, 2025

കണ്ണനല്ലൂർ മുട്ടക്കാവിൽ ചിറയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചു.

കൊട്ടിയം: വീടിനടുത്ത് ചെളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയും ഉൾപ്പെടെ മൂന്നുപേർ മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ മുങ്ങിമരിച്ചത്.

നെടുമ്പന പഞ്ചായത്തിൽ മുട്ടക്കാവ് പാക്കിസ്ഥാൻമുക്ക് മുളയറക്കുന്ന്​ കാഞ്ഞിരവയലിൽ വൈകീട്ട് 6.30നാണ്​ സംഭവം​. തിരുവനന്തപുരം പോത്തൻകോട് സ്വദേശികളും പാകിസ്താൻമുക്ക് തൈക്കാവിന്​ സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീർ (40), സുമയ്യ (35), കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തിൽ അർഷാദിന്റെ ഭാര്യ ഷജീന (30) എന്നിവരാണ് മരിച്ചത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts