കൊല്ലം : വിവേകാനന്ദ സാംസ്കാരിക വേദിയുടെ പതിനെട്ടാമത് വിവേകാനന്ദ പുരസ്കാരം കുളത്തൂർ രവിക്ക്. നവംബർ 6ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തലയിൽ നിന്നും പുരസ്ക്കാരം സ്വീകരിക്കുന്നതാണ്. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗവും കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റും മുൻ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുളത്തൂർ രവി കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതി അംഗവും മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ കുളത്തൂർ കുഞ്ഞുകൃഷ്ണ പിള്ളയുടെ മകനാണ്.
കെ രാധാകൃഷ്ണൻ നായർക്ക് സഹകാരി പുരസ്കാരവും, ശശിധരൻപിള്ളയ്ക്ക് ജ്യോതിഷ പുരസ്കാരവും നൽകും. മികച്ച സ്കൂളിനെയും മികച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുമെന്ന് വേദി പ്രസിഡന്റ് ശശി തറയിൽ അറിയിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വിളിക്കു. +916238895080