സഹോദരാ നിങ്ങൾ എറിഞ്ഞ കൂർത്ത ഈറ്റ കമ്പ് എന്റെ കണ്ണിനോട് ചേർന്ന് തുളച്ചു കയറി ചോര ചീറ്റി തെറിച്ചപ്പോഴും എനിക്ക് വേദനിച്ചില്ല…. പിളർന്ന മുറിവ് മെഡിക്കൽ കോളേജിൽ പച്ച മാംസം തുളച്ച് തുന്നലിട്ടപ്പോഴും എനിക്ക് വേദനിച്ചില്ല…. പാതിരാത്രിയിൽ പാതി കെട്ടി മറച്ച കണ്ണുമായി വീട്ടിലെത്തിയപ്പോൾ എന്റെ 8 വയസ്സുകാരി മകൾ, “അപ്പ പേടിക്കണ്ട അപ്പക്ക് എന്റെ കണ്ണ് തരാം” എന്ന വാക്കുകൾക്ക് മറുപടിയായി “കണ്ണു തന്നാൽ നീയെങ്ങനെ കാണും” എന്ന് ഞാൻ ചോദിച്ചപ്പോൾ “എന്റെ കണ്ണിനു പകരം അപ്പ എന്നെ എടുത്തു കൊണ്ട് നടന്നാൽ” മതിയെന്ന മറുപടി നീയെറിഞ്ഞ കൂർത്ത കമ്പേൽപ്പിച്ചതിനേക്കാൾ വലിയ വേദന എന്റെ ഹൃദയത്തിൽ ഏൽപ്പിച്ചു….
സഹോദര….. നീ എറിഞ്ഞ് പിളർത്തിയത് ഒരു പോലീസുകാരന്റെ മുഖം മാത്രമല്ല ഒരു 8 വയസുകാരിയുടെ ഹൃദയം കൂടി ആയിരുന്നു.
കൊട്ടികലാശത്തിനിടയിൽ ചെറുതോണിയിൽ വച്ചുണ്ടായ സംഘർഷത്തിൽ ഇടുക്കി സബ് ഡിവിഷൻ എ.എസ്.ഐ. സന്തോഷ് ബാബുവിനാണു പരിക്കേറ്റത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp