Wednesday, August 27, 2025

ഈ ഓണത്തിനും മാവേലി വേഷത്തിൽ താരമായി വിഷ്ണു രാജഗിരി.

കൊല്ലം : കൊല്ലത്തെ പ്രശസ്ത വെഡിങ്ങ് ഫോട്ടോഗ്രാഫറും കുണ്ടറ കുഴിമതിക്കാട് സ്വദേശിയും ഇപ്പോൾ കൊല്ലത്ത് സ്ഥിര താമസവുമാക്കിയ വിഷ്ണു രാജഗിരി ആണ് മാവേലി വേഷത്തിൽ ഇത്തവണയും താരമായത്. കഴിഞ്ഞ രണ്ടു വർഷമായി മാവേലിയുടെ വേഷം കെട്ടി കൊല്ലം നഗരത്തിൽ സ്കൂട്ടറിൽ കറങ്ങാറുണ്ട്. കറങ്ങുക മാത്രമല്ല ഓണാഘോഷ പരിപാടിയിലും ഉദ്ഘാടന പരിപാടിയിലും അതിഥിയായി പങ്കെടുക്കാറുമുണ്ട്. വിഷ്ണുവിന് ഇതാണ് ഓണാഘോഷം.

ഒരു ഫോട്ടോഗ്രാഫർ ആയതുകൊണ്ട് തന്നെ മാവേലിയുടെ വേഷം കെട്ടുമ്പോൾ അത് ഫോട്ടോ ഷൂട്ടും നടത്താറുണ്ട്. കഴിഞ്ഞ വർഷം അണിഞ്ഞൊരുങ്ങിയ മാവേലിയാണ് ഇത്തവണ കുണ്ടറയിലെ ചിന്നൂസ് ഫാഷൻ ജുവല്ലറിയുടെയും, എൻ സി മാളിന്റെയും, ഹോട്ട് കേക്ക്സ് ബേക്കേഴ്‌സിന്റെയും, ചീരങ്കാവ് നിളാ പാലസിന്റെയും ഒക്കെ ഓണ പരസ്യങ്ങളിൽ നിറഞ്ഞു നിന്നത്.

സാധാരണ എല്ലാവരും ഓണ പരസ്യങ്ങൾക്ക് ഉപയോഗിക്കാറുള്ളത് കോമാളി രൂപത്തിലുള്ള മാവേലിയുടെ ഗ്രാഫിക്സുകളാണ്. എന്നാൽ വിഷ്ണുവിന്റെ മാവേലി വേഷം നല്ല രീതിയിൽ പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റിനെ കൊണ്ട് ഒരുക്കുന്നതുകൊണ്ട് കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ഇത്തരത്തിലുള്ള മാവേലി വേഷങ്ങൾ അണിയാനും പ്രചരിപ്പിക്കാനും കൂടുതൽ ആൾക്കാർ രംഗത്തിറങ്ങിയാൽ മാവേലിയെ കോമാളിയാക്കി ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിൽ കുറഞ്ഞുവരും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts