Sunday, March 1, 2026

ഈ അമ്മ വെറും മാസ്സ് അല്ല കൊലമാസ്സാണ്…!!!

ഫുട്പാത്തിലൂടെ വന്ന സ്കൂട്ടർ യാത്രികനെ തടഞ്ഞ കോഴിക്കോട് സ്വദേശി പ്രഭാവതി അമ്മ ആണ് ഇപ്പോൾ താരം. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് പ്രഭാവതി അമ്മ.

കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപത്തുള്ള ഫുട്പാത്തിലൂടെ നടന്നുവന്ന അമ്മയുടെ എതിരെ ഒരു സ്കൂട്ടർ വരുകയും ആ സ്കൂട്ടർ യാത്രികനെ തടഞ്ഞു നിർത്തുകയും പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. ഈ സംഭവം തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ നിന്ന അഫ്‌ലു സ്റ്റോറീസ് വ്ലോഗർ വീഡിയോ എടുക്കുകയും തന്റെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തത്.

കേരളത്തിലെ തിരക്കേറിയ റോഡുകളിൽ ഇന്ന് കാണുന്ന വലിയൊരു പ്രശ്നത്തിന് തക്കതായ മറുപടി നൽകിയ ഈ അമ്മയുടെ ധൈര്യത്തെ തീർച്ചയായും അഭിനന്ദിക്കണം. ‘ഇത് താൻടാ മാസ്’ എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത് വെറുതെയല്ല.

ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ ഇരുചക്രവാഹനം ഓടിക്കുന്നത് കാൽനടയാത്രക്കാരുടെ അവകാശത്തെയും സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഒന്നാണ്. അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ഒരു യുവാവിനോട്, അതും നിയമലംഘനം നടത്തുന്ന ഒരാളോട് നേർക്കുനേർ നിന്ന് ‘ഇവിടെ കൂടെ പോകാൻ പറ്റില്ല’ എന്ന് പറയാൻ കാണിച്ച ആ അമ്മയുടെ മനക്കരുത്ത് വലിയൊരു മാതൃകയാണ്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാൽ ഒരാൾ പ്രതികരിക്കുമ്പോൾ അത് സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്.

ബൈക്ക് യാത്രക്കാരൻ ബൈക്ക് തിരിച്ചു റോഡിലൂടെ പോയിട്ടാണ് ആ ‘അമ്മ മടങ്ങിയത്. അവസാനം ഈ സംഭവം വിഡിയോയിൽ പകർത്തിയ അഫ്‌ലു സ്റ്റോറീസ് വ്‌ളോഗറെ കണ്ടപ്പോൾ അമ്മയുടെ ആ തംസ് അപ്പ് അതാണ് എടുത്തു പറയേണ്ട കാര്യം

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts