ഛത്തീസ്‌ഗഢിൽ നക്‌സൽ ആക്രമണം; പാലോട് സ്വദേശി മലയാളി ഉൾപ്പെടെ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു.
ഛത്തീസ്‌ഗഢിൽ നക്‌സൽ കലാപബാധിത പ്രദേശമായ സുക്‌മയിലുണ്ടായ സ്‌ഫോടനത്തിൽ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ മലയാളി ഉൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു.
തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ന് മൂന്ന് മണിക്കായിരുന്നു സംഭവം. പട്രോളിംഗിന് ഇറങ്ങിയ സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. വീരമൃത്യു വരിച്ച വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. മൃതദേഹങ്ങൾ അടുത്തുള്ള ക്യാമ്പിലെത്തിച്ചെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ സേനയെ പ്രദേശത്ത് അയച്ചതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X