തിരുവനന്തപുരം: ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിൽ ആണ് അപകടമുണ്ടായത്. ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയും ആണ് മരിച്ചതെന്ന് പറയുന്നു. ഇൻഷൂറൻസ് കമ്പനിയിലെ ജീവനക്കാരിയായ വൈഷ്ണ (35) ആണ് മരണപ്പെട്ടവരിൽ ഒരാൾ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
എ.സി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ പറഞ്ഞു. വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തീപിടുത്തം ഉണ്ടായ ഉടൻ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഉടൻ തന്നെ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ പൂർണ്ണമായും അണച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X