തിരുവനന്തപുരം എയർപോർട്ട് ജനുവരി ഒന്ന് മുതൽ സൈലൻ്റ് എയർപോർട്ട്; അറിയിപ്പുകളൊന്നും ഇനി എയർപോർട്ടിൽ അനൗൺസ് ചെയ്യില്ല.
തിരുവനന്തപുരം 27.12.2023: തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ജനുവരി ഒന്ന് മുതൽ സൈലൻ്റ് എയർപോർട്ട് ആകും. യാത്രക്കാർക്കുള്ള അറിയിപ്പുകളൊന്നും ഇനി എയർപോർട്ടിൽ അനൌണ്സ് ചെയ്യില്ല. പകരം ഇവ ഡിജിറ്റൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. എയർപോർട്ടിലെ കാത്തിരിപ്പ് സമയം കൂടുതൽ സുഖപ്രദമാക്കാനാണ് പുതിയ പരിഷ്കാരം എന്ന് എയർപോർട്ട് അധികൃതർ പറയുന്നു.
മുംബൈ, അഹമ്മദാബാദ്, ലക്നൌ എന്നിവയാണ് നിലവിൽ ഇന്ത്യയിലെ സൈലന്റ് എയർപോർട്ടുകൾ. തിരുവനന്തപുരത്തെ ഒന്നാമത്തേയും രണ്ടാമത്തേയും ടെർമിനലുകളിലെ എല്ലാ ഭാഗങ്ങളിലും ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അനൌണ്സ്മെന്റ നിർത്തിയാലും യാത്രക്കാർക്ക് എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ബോർഡിംഗ് ഗേറ്റ് മാറ്റം, ഇൻലൈൻ ബാഗേജ് സ്ക്രീനിംഗ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുകൾ തുടർന്നും പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം വഴി തന്നെ യാത്രക്കാരെ അറിയിക്കും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ