Tuesday, August 26, 2025

കാലവർഷത്തോട് അനുബന്ധിച്ച് വൈദ്യുതി അപകടങ്ങളിൽ പെടാതിരിക്കാൻ‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ജാഗ്രത പാലിക്കുക.

ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റാനും അതുപോലെതന്നെ സർ‍വ്വീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ സ്പർ‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ലോഹഷീറ്റിന് മുകളിൽ സർ‍വ്വീസ് വയർ കിടക്കുക, സർ‍വ്വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക എന്നിവയിൽ നിന്ന് വൈദ്യുതാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ അറിയിക്കുക.

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റാനും ലൈനിൽ തട്ടാൻ സാധ്യതയുള്ള വൃക്ഷത്തലപ്പുകൾ വെട്ടിമാറ്റാനും കെ.എസ്.ഇ.ബി. പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതുമായി പൊതുജനങ്ങൾ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.

ലൈനിനോടനുബന്ധിച്ച് നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിനായി ലൈൻ ഓഫ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനെ സമീപിക്കാവുന്നതാണ്. മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനിൽ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളിൽ സ്പർശിക്കരുത്.

ഉപഭോക്താക്കൾ‍ക്കും പൊതുജനങ്ങൾ‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ‍ തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ‍ അറിയിക്കുക. അല്ലെങ്കിൽ‍ 1912-ൽ വിളിക്കുക. 9496001912 എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുന്നതിനും സാധിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts