Wednesday, August 27, 2025

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ…. പൊട്ടിയ പൈപ്പ് നന്നാക്കി യുവാക്കൾ.

പെരുമ്പുഴ : അറ്റോൺമെന്റ് ഹോസ്പിറ്റലിന് മുൻവശം ആണ് പൈപ്പ് പൊട്ടിയത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിപോകുന്നത് കണ്ട ജനങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് 3 മണിവരെ നിരവധി തവണ കുണ്ടറയിലെ വാട്ടർ അതോറിറ്റി ഓഫീസിലും തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലും വിളിച്ചു പരാതി പറഞ്ഞിട്ടും ശെരിയാക്കാത്തതിനെ തുടർന്ന് പ്രദേശത്തെ യുവാക്കൾ മുന്നിട്ടിറങ്ങി പൊട്ടിയ പൈപ്പ് നന്നാക്കുകയായിരുന്നു.

ഇന്നലെ രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെയും യുവാക്കൾ പലരും മാറിമാറി കെ.ഡബ്ല്യൂ.എ ക്കാരെ വിളിച്ചെങ്കിലും വരാം, നോക്കാം, വരട്ടെ, എന്നൊക്കെ പറഞ്ഞെങ്കിലും ആരും വന്നില്ല. ഒടുവിൽ വൈകുന്നേരം മൂന്ന് മണിയോടെ കൂടി വെള്ളം വരുന്നത് നിന്നതിനു ശേഷം യുവാക്കൾ ചേർന്ന് പൈപ്പും മറ്റു ഉപകരണങ്ങളും സ്വന്തം കയ്യിൽ നിന്ന് കാശ് എടുത്ത് വാങ്ങി അവർ തന്നെ ഒട്ടിക്കുക ആയിരുന്നു,

“ജലം അമൂല്യമാണ് അത് പാഴാക്കരുത് ” എന്ന് നിരന്തരം പരസ്യപെടുത്തുന്ന വാട്ടർ അതോറിറ്റിയിലെ കുണ്ടറ ഓഫീസിലും, തിരുവനന്തപുരം ഓഫീസിലും മറ്റും മാറിമാറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല എന്നും, യുവാക്കളും നാട്ടുകാരും പറഞ്ഞു, 1ലിറ്റർ വെള്ളം 20 രൂപ ക്രമത്തിൽ വിറ്റഴിക്കുന്ന നാടാണ് നമ്മുടേത്, ഈ സാഹചര്യത്തിലാണ് ആയിരക്കണക്കിന് ലിറ്റർ വെള്ളം ഇതുപോലെ അധികാരികളുടെ അനാസ്ഥ മൂലം നഷ്ടമായി പോകുന്നത്, ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള ഉത്തരവാദിത്വമില്ലായ്‌മയ്ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു,

എ.ഐ.വൈ.എഫ് കുണ്ടറ മണ്ഡലം ജോയിന്റ് സെക്രട്ടറി ശ്യാംകുമാർ, യൂണിറ്റ് സെക്രട്ടറി വിജിലാൽ, പ്രസിഡന്റ് സനൽകുമാർ എന്നിവരാണ് ഉദ്യമത്തിൽ പങ്കാളിയായി നാടിനു അഭിമാനമായത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts