ദുബായ്: വിവാഹത്തിന് ഒരാഴ്ച മുൻപ് വരൻ മരണപ്പെട്ടു. തലശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. 29 വയസ്സായിരുന്നു.
മെയ് അഞ്ചാം തീയതി ആയിരുന്നു ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിനായി നാട്ടിലേക്ക് പോകാനിരുന്നതിന് തലേദിവസമാണ് എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ടു ദുരന്തം സംഭവിച്ചത്. ദുബായ് അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു ഷാസ്.
പിതാവ് എൻ.പി മൊയ്തു, മാതാവ് വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp