കൊല്ലം : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. കലക്‌ട്രേറ്റില്‍ നടത്തിയ പരിപാടി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്താന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് പറഞ്ഞു. കലക്ടറേറ്റിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ തയാറാവുന്നതായും അറിയിച്ചു.
എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ അധ്യക്ഷനായി. സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജീവനക്കാരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080