സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനോടനുബന്ധിച്ച് കശുവണ്ടി വികസന കോര്‍പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. കോര്‍പറേഷന്റെ 30 ഫാക്ടറികളിലായി 11000ത്തോളം തൊഴിലാളികള്‍ പങ്കാളികളായി. ജില്ലാതല ഉദ്ഘാടനം കിളികൊല്ലൂര്‍ രണ്ടാം നമ്പര്‍ ഫാക്ടറിയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ നിര്‍വഹിച്ചു.
ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. ബാബു അധ്യക്ഷനായി. ബി. സുജീന്ദ്രന്‍, കോതേത്ത് ഭാസുരന്‍, ജോസ്, രാജു, എ. ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080