Sunday, June 15, 2025

ബെംഗളൂരിലെ അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി ഗതാഗത വകുപ്പ്.

ബെംഗളൂരു : ബെംഗളൂരിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിപ്പ് നൽകി.

അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻവേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്നും നഗരത്തിലുടനീളം ഏകീകൃത കാബ് നിരക്ക് സ്ഥാപിക്കണമെന്നും പൊതുജനങ്ങളിൽ നിന്നും ആവശ്യം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

വെള്ളിയാഴ്ച മുതൽ എല്ലാ ആർ.ടി.ഒ മാരോടും ദിവസേന പരിശോധന നടത്തി ബൈക്ക് ടാക്‌സികൾക്കെതിരെ കൈക്കൊണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത അഡീഷണൽ കമ്മീഷണർ (എൻഫോഴ്‌സ്‌മെൻ്റ്-സൗത്ത്) സി.മല്ലികാർജുന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സർക്കാർ ഇലക്‌ട്രിക് ബൈക്ക് ടാക്സി സ്കീം പിൻവലിച്ചത് 2021ലാണ്. അതോടൊപ്പം തന്നെ ബൈക്ക് ടാക്‌സികൾ നിയന്ത്രിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

ജൂലൈ 5 മുതൽ ബെംഗളൂരുവിലെ 10 ആർ.ടി.ഒ കളിലും ഇലക്ട്രിക്ക് ഉൾപ്പെടെയുള്ള അനധികൃത ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts