തിരുവനന്തപുരം; സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് ഗതാഗതവകുപ്പ് പുറത്തിറക്കി. ഒരു ദിവസം 40 ടെസ്റ്റുകൾ നടത്തും. 30 ടെസ്റ്റെന്ന നിർദേശം പിൻവലിച്ചു. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന 15 വർഷം പവക്കമുള്ള 6 മാസത്തിനുള്ളിൽ മാറ്റണം.
വാഹനങ്ങളിൽ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിർദേശങ്ങൾ എല്ലാം ഉൾപ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്.ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp