കൊട്ടാരക്കര 3.5.2024: കലയപുരം എം സി റോഡിൽ പെട്രോൾ പമ്പിന് എതിർവശം ഇന്നലെ രാത്രിയാണ് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കാണപ്പെട്ടത്. പറക്കോട് ജ്യോതിസിൽ മണികണ്ഠൻ.ആർ (52) എന്ന വ്യക്തിയാണ് മരിച്ചത്. അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ആണ് മണികണ്ഠൻ.
കലയപുരം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മണികണ്ഠനെ മരണപ്പെട്ട നിലയിൽ കണ്ടത്. ഡ്രൈവർ സീറ്റിന് ഇടതുവശത്തുള്ള സീറ്റിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച ഉച്ച മുതൽ ഈ കാർ ഇവിടെ നിർത്തിയിട്ടേക്കുകയായിയുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. സംശയം തോന്നിയ നാട്ടുകാർ രാത്രി കാറിനുള്ളിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി രാത്രി 11 മണിയോടുകൂടി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp