കുണ്ടറ : റോട്ടറി ഡിസ്ട്രിക്ട് 3211 ഭവന നിർമ്മാണ പദ്ധതിയായ ഉദയകിരൺ-2 ന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നിർമിച്ച് നൽകുന്ന രണ്ടാമത്തെ വീടിന്റെ കല്ലിടീൽ കർമ്മം ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ, ക്ലബ് പ്രസിഡന്റ് അലക്സ് വർഗീസ് എന്നിവർ ചേർന്നു നിർവഹിച്ചു.
നെടുമ്പായിക്കുളം വൃന്ദാവനത്തിൽ ശശികലയ്ക്ക് ആണ് വീട് വച്ച് നൽകുന്നത്. ആദ്യ പദ്ധതി, മുക്കൂട് സ്വദേശികളായ വിഷ്ണു വനിത ദമ്പതികളുടെ ഭവന നിർമ്മാണം പുരോഗമിക്കുന്നു.
റെവന്യു ഡിസ്ട്രിക്ട് ഡയറക്ടർ കെ.ജി. കൃഷ്ണ കുമാർ, കോ ഓർഡിനേറ്റർ ഷാജി വിശ്വനാഥ്, അസിസ്റ്റന്റ് ഗവർണർ വിപിൻ കുമാർ ക്ലബ് സെക്രട്ടറി അരുൺ പ്രകാശും മറ്റ് അംഗങ്ങളും പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080