സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടുബന്ധിച്ച് നടത്തുന്ന സാമൂഹിക വിദ്യാഭ്യാസ പരിപാടിയായ പൗരധ്വനി മന്ത്രി വി.ശിവൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ശാസ്ത്രീയ അവബോധം, സ്വതന്ത്ര ചിന്ത, മത നിരപേക്ഷത തുടങ്ങിയവ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് പൗരധ്വനി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗോപൻ പദ്ധതി പ്രകാശനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്റ്റർ എ.ജി. ഒലീന പദ്ധതി വിശദീകരിച്ചു.
ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് റെജി കല്ലംവിള, വൈസ് പ്രസിഡൻ്റ് ജലജ ഗോപൻ, സാക്ഷരത മിഷൻ സംസ്ഥാന അസി.ഡയറക്ടർ എ.സന്ദീപ് ചന്ദ്രൻ, ജില്ല കോ ഓർഡിനേറ്റർ ഡോ. മുരുകദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി. യശോദ, ജില്ല പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജലജ ഗോപൻ, വാർഡംഗം സി.എം. സെയ്ഫ്, സിപിഐ മണ്ഡലം സെക്രട്ടറി ടി. സുരേഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ. ബാബുരാജൻ എന്നിവർ പങ്കെടുത്തു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ